സ്‌ത്രീയും
സ്‌ത്രീയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ചന്ദനമരങ്ങള്‍ പറയുന്നത്.
എന്നാല്‍ സ്വവര്‍ഗസ്‌നേഹത്തിന്റെ കഥ മാത്രമല്ല ഈ നോവലിന്റേത്.
ഭാര്യഭര്‍ത്തൃബന്ധത്തിന്റെ ശൈഥില്യവും ഇരുവരും തമ്മിലുള്ള പ്രായത്തിന്റെ
ഏറ്റക്കുറച്ചിലുമൊക്കെ ഇതിന്റെ വിഷയമാണ്. ചന്ദനമരങ്ങള്‍ എന്ന പ്രയോഗം
പോലും ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഇടയില്‍ വളര്‍ന്നു വരുന്ന
മൌനത്തെയാണ് സൂചിപ്പിക്കുന്നത്. ഒരുമിച്ചു കളിച്ചു വളര്‍ന്ന
കല്യാണിക്കുട്ടിയും ഷീലയും. കാമത്തിന്റെ നിറം കലര്‍ന്നതായിരുന്നു അവരുടെ
സ്‌നേഹബന്ധം. ഇരുവരും ഭാര്യമാരായെങ്കിലും തങ്ങളുടെ പുരുഷന്മാരുമായി
പൊരുത്തപ്പെടാന്‍ അവര്‍ക്കു കഴിഞ്ഞില്ല. സാഹചര്യങ്ങളെ ഭയന്ന്
മൌനത്തിലാഴുന്നു ഷീല. പുരുഷന്മാരുമായി ബന്ധമുണ്ടാക്കിയും പൊട്ടിച്ചും
വെറുപ്പിനെ വാചാലമാക്കുന്നു കല്യാണിക്കുട്ടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ